ഓണപൊട്ടന്റെ ചാറ്റ് റൂം സദർശിക്കാതെ പൊകല്ലേ......... ഓണപൊട്ടന്റെ ചാറ്റ് റൂം

Saturday, October 30, 2010

ഓണപൊട്ടൻ ഇനി മുതൽ “ഡോക്ടർ ഓണാപൊട്ടൻ“

“ഡോക്ടർ ഓണപൊട്ടൻ“ ആ പിൻ വിളിയൊന്നു കേൾക്കാൻ ഈ ഓണാപൊട്ടൻ എത്രയായി ആക്രന്തപ്പെടുന്നു. കണ്ണിൽ കാണുന്ന കൊരനും കുര്യനും വരെ ഡാകിട്ടറാ. അപ്പൊൾ പിന്നെ ഓണപൊട്ടനും ഒരു ഡോക്ട്ടറയൽ എന്താ യു പി എ സഖ്യം തകർന്ന വിഴുമോ???. ഡോക്ട്ടറേറ്റ് കിട്ടുന്ന അന്ന് ബ്ലോഗ് മുത്തപ്പന്   ഒരു പോസ്റ്റും രണ്ടു ചത്ത ബ്ലോഗുകളും നേർച്ച കഴിപ്പിചേക്കാമേ… ബ്ലോഗിലാർക്കാവിലമ്മ കനിഞാ മതിയായിരുന്നു.
ഈ തെക്കുവടക്കു ഓണപൊട്ടൻ ഡോക്റ്റർ ഓണപൊട്ടനായൽ തനി കൂതറയും പൊസ്റ്റുകൾ ഫിലോസഫിക്കൽ കച്ചറകളുമാകുമെന്നാണ്   ഓണപൊട്ടന്റെ രാഷ്റ്റിയ ഭാവിയിൽ സന്തേഹിക്കുന്ന പിണറായി യുണിവേഷ്സിറ്റി ഓഫ് പൊളിറ്റിക്കൽ ബിസിനസ്സ് സ്റ്റഡീസ്സ് അഡ്മിഷ്ൺ തള്ളിക്കൊണ്ട് അറിയിച്ചത്.
ആഗോള സാമ്പത്തിക മാന്ത്യത്തിൽ നിന്ന്  ചീനയെ മോചിപ്പിക്കൻ രാഹുൽ ഗാന്ധി ക്രിക്കറ്റിൽ നിന്നു പിന്മാറണമെന്ന് പറയില്ലങ്കിൽ 3 രുപയുടെ മെമ്പർഷിപ്പ്(മാത്രം) തരപ്പെടുത്താമെന്നാണ് ചെന്നിത്തല യുണിവേഷ്സിറ്റി ഓഫ് യുണയിറ്റഡ് ഗ്രുപ്പിസം പറഞ്ഞത്. അതുപോലും പല വിധ്വാന്മർക്കും കിട്ടതിരിക്കുമ്പൊഴാണ് ഈ ഓഫർ !! ഓണപൊട്ടനുണ്ടോ അടങ്ങുന്നു..
ഡോക്റ്ററാകണം.. ഡോക്റ്ററാകണം.. എന്ന ആഗ്രഹവുമായി ചെന്നു പെട്ടത് ഉസ്താദ് അചുമാമ അൽ ചെഗുവേലി..!! തലേവര കേരളാ എൻ എച്ച് പോലെ നേരെയാകണമേ എന്ന് പ്രാർതനയുമായി ഓണപൊട്ടൻ തന്റെ വ്രിത്തിയുള്ള കാൽ എടുത്തുവെച്ചു. ലക്ഷ്യത്തിലേക്കുള്ള ഒടുക്കതേ കാൽവെപ്പ്… ദിംതരികിടതോം…ദാണ്ടെ കിടക്കുന്നു സവാളവടാ. കാൽ വെക്കുന്നതിനു മുൻപ് മൂന്ന് തവണ അലോചിക്കണം കാലുവാരുമോ കാലു പൊകുമോ??? ബുൾഡൊസർ തെയ്യ്‌വങ്ങളെ…കാത്തോളണേ..@!! .
ഓണപൊട്ടൻ പൊട്ടത്തരങ്ങൾ പറഞ്ഞും സ്വാപ്പുകളൂ മറ്റും ഇട്ട്  ഡോക്ടേറ്റ് എലിയെ ആ പൂച്ചക്കു മുന്നിലേക്കിട്ടുകൊടുതു.  സെസ്സും ആണവകരാറും ഒരുമിച്ച് ഒപ്പിടാൻ തന്ന്തുപോലെ ആ മുഖം 200 വാട്ടിന്റെ ബൾബ് പോലെ പ്രകാശിചു പക്ഷെ പ്രസദിച്ചില്ല… റിക്വസ്റ്റ് ലെറ്ററിൽ ഒരു വിപ്ലവ വാക്യം എഴുതി അദേഹം ഒട്ടും സന്തേഹമില്ലാതെ തിരികേ തന്നു..
“ ചില്ലു മേടയിലിരുന്നെനെ കല്ലെറിയല്ലേ ..കല്ലെറിയല്ലേ..”
ഓണപൊട്ടന്റെ രണ്ടു കണ്ണുകളും 100 വാട്ടിന്റെ ബൾബ് 25 വാട്ടിൽ അടിച്ചുപോയതുപൊലായി…
ഒരു പടി  റിക്വസ്റ്റ് ലെറ്ററുകളുമായി ഓണപൊട്ടൻ ഇപ്പോഴും അലയുകയാണ് മക്കളെ.. അലയുകയാണ്. 3 രൂപയുടെ കിറ്റ്ക്യാറ്റ് കിട്ടാത റ്റിന്റുമോനും 3 രൂപാ മെമ്പർഷിപ്പു ഇല്ലാത്ത കെ മുരളിമോമൊപ്പം  അലയുകയാണ്.
ബ്ലോഗിങ്ങിൽ ബിരുദാന്തര ബിരുദം..ബ്ലണ്ടറിങ്ങിൽ അതിലും വലിയ ബിരുദം. എന്നിട്ടും ഡോക്റ്ററേറ്റ് ഇല്ലത്രേ.. ഇന്ത്യൻ യുവത്വത്തിനു അപമനമായി ഓണപൊട്ടൻ ഇനി ഉണ്ടാവില്ല. ഉണ്ടാവില്ല മക്കളെ.!
ബൌ ബൌ : ഓണപൊട്ടന്റെ ഡോക്ട്ടർത്തരങ്ങൾ എന്നൊരു പോസ്റ്റ് എന്നാണാവോ ഇസ്വാരാ..?!!
തിരഞ്ഞെടുപ്പ് കസേരകളിയിൽ തുത്ത് വാരികളും കുറ്റിചൂലുകളും അക്കൌണ്ടു തുറന്നപ്പോൾ ഓണപൊട്ടനും ഒരു  അക്കൌണ്ടു തുറന്നു. ( മാദ്യമ സിന്റിക്കേറ്റ് പിന്തുണയില്ലാതെ !) അതു കൊണ്ട് ഓണപൊട്ടൻ ഇനിമുതൽ ഒരു മനോരമയൻ സ്റ്റയിലിലേ സംസാരിക്കൂ.!! കുബുദ്ധി..അല്ലപിന്നെ.

Monday, October 25, 2010

കോഴിക്കു മുല വന്നു…. അഥവാ ഞാനും ബ്ലോഗ് ഏഴുത്തുകയണ്.

ബ്ലോഗ് പൂജ നടത്തി ഇന്നലെയാണ് ആദ്യ പോസ്റ്റ് ചെയുവാൻ തീരുമാനിച്ചത്. ശുഭലക്ഷണം കരണ്ടില്ല!!!. ഐശ്വര്യമയി കേരളത്തിൽ ഒരു ബ്ലോഗ് വ്യവസയം തുടങ്ങാം എന്നും, തൊഴില്ലയ്മ്മക്ക് ഒരു പുതിയ പരിഹാരം എന്റെ വക നിർദ്ദേശ്ശിക്കാം , വ്യവസായി രത്നാ, രവി അണ്ണനു കിട്ടിയ സംഭവം, മനോരമ ഇന്റെർവ്യൂ  എന്തൊക്കെയായിരുന്നു. ഈ പുതിയ എന്റെർപ്രണറുടെ പള്ളക്കു തന്നാ K S E B കത്തി വെച്ചത്.
കേരളത്തിൽ എന്നും ഇങ്ങനെ തന്നായിരുന്നല്ലോ!!. ഒരു പുതിയ സംഭവം തുടങ്ങുന്നവന്റെ ആപ്പിസ് പുട്ടിക്കാൻ തന്നെ ഒരു സംരംഭം ഇവിടുണ്ടല്ലോ ഈ സംഭവം കേരളത്തിൽ തുടങ്ങാൻ ഒരുത്തനും സമ്മതുക്കുകേലന്നുവച്ചാൽ ഞാൻ എന്തുചേയ്യു ഏന്റെ ബ്ലോഗ് ഗുരുക്കളെ. ബ്ലോഗ് തൊഴിലാളി യുണിയൻ മെമ്പർഷിപ്പും തൊഴില്ലായിമ്മാ വേതനവും ഒരുമിച്ച് അനുഭവിക്കുന ഒരു ഇടത്ത് ചിന്തകൻ (ഞാൻ തന്നെ) ഒരിക്കലും ആഗോള കുത്തക കബനിയായ ഗുഗിൾ മുതലാളിയെ ഇവിടുത്തെ ചുവന്ന മണ്ണിൽ ബ്ലോഗ് കുത്താൻ അനുവതിക്കരുതായിരുന്നു. കലികാലം സഖാക്കൾ ഓടുൻബോൾ പുറകേ ഓടണ്ടേ..
കേരളത്തിൽ സാഹിത്യ വ്യവസായം നല്ല കച്ചവടമാണ്. ബ്രാന്റ് അബാസിണ്ടർമാർ വേണ്ടാ. നല്ല സ്റ്റയിലൻ പുസ്തകം, അടിപൊളി കവർ, ഏഴുത്തുകാരന്റെ ബയൊ ഡാറ്റാ, ഉള്ളിൽ കുറേ സംഭവം ഉണ്ടെന്നു തോന്നിക്കാൻ അറിയപ്പെടുന്ന ഒരു അവതാരിക, 25 000 രൂപയുടെ പ്രകാശനം. ടി വി, പത്രം, പരസ്യം ഏല്ലാം കുടി 80,000 ഉർപ്പികക്ക് മലയാളത്തിൽ സഹിത്യത്തിനു ഒരു “മുതൽ “ കുട്ടായി. പണം പോയി പവർ വേണ്ടവർക്കായി ഒരു വ്യവസയം. ഈയുള്ളവന്റെ ബ്ലാക്ക് ആന്റ് വയിറ്റ് സ്വപനമാണ്`, ഈശ്വവരാ മാൾട്ടി കളർ ആക്കിത്തരേണമേ..!!
അതിന്റെ ആദ്യ പടിയാണ് ബെർളി, വള്ളിക്കുന്ന്, തുടങ്ങിയ കുത്തക ബ്ലോഗർമാരുടെ പോസ്റ്റുകളുമയി ഈ തിരഞ്ഞെടുപ്പ് സമയത്ത് ഒരു സൌഹ്രദ (ഇല്ലേ ഇല്ല. . അതും ഞാൻ അവരോട്!!!) പോരാട്ടം നടത്താൻ ഞാൻ തീരുമനിച്ചത്. സഖാവ് യേശുക്രിസ്തു കനിഞാൽ ഈ ബ്ലോഗും ഒരു പുതിയ ഷൊർണ്ണൂരും വടകരയും ആക്കി മാറ്റാവുന്നതേ ഉള്ളു. അല്ലെങ്കിൽ PDP യുടെ നടക്കാത്ത സ്വപനത്തിൽ ഏന്നെയും നീ ഒർക്കേണമേ ഏന്നു മാത്രം പ്രാർത്തിക്കുന്നു.
ഈ ബ്ലൊഗ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സാദാരണക്കരായ എന്റെ ബ്ലോഗർമേക്കു വേണ്ടി ഒരു ബ്ലോഗ് യൂണിവേഴ്സിറ്റി സ്താപിക്കാം (INL നെ LDF ൽ തിരികെ എടുക്കുവാണെങ്കിൽ ) ഏന്നു ഞൻ നിങ്ങാൾക്ക് ഉറപ്പു തരുന്നു.
ആയതിനാൽ നിങ്ങളുടെ വിലയേറിയ replay post കൾ ഈയുള്ളവന്റെ പെട്ടിയിൽ തന്നെ ഇടേണമേ…….
പിൻ വാക്ക്: ഏല്ലാവരേയും ഞാൻ വന്നു കാണുന്നുണ്ട്. ഈ തിരക്കൊന്നു കഴിഞ്ഞൊട്ടെ. അപ്പോ പിന്നെ വോട്ട്(കോ-ലീ-ബി, സി-ലീ-ബി, സഖ്യം)
Related Posts Plugin for WordPress, Blogger...